നിധീരിക്കല്‍ മാണിക്കത്തനാര്‍ അനുസ്മരണം ഇന്ന്
1568683
Friday, June 20, 2025 12:19 AM IST
പാലാ: നസ്രാണികളുടെ ഐക്യത്തിനും ഏതദ്ദേശീയ മെത്രാനും യൂറോപ്യന്‍ മേധാവിത്വത്തില്നിന്നുള്ള മോചനത്തിനും വേണ്ടി പ്രവര്‍ത്തിച്ച നിധീരിക്കല്‍ മാണിക്കത്തനാരുടെ 121-ാം ചരമവാര്‍ഷികം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ശാലോം പാസ്റ്ററല്‍ സെന്ററില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തും.
ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്ത്തകന്, ചരിത്രകാരന്, രാഷ്ട്രീയചിന്തകന്‍, നിയമജ്ഞന്, പത്രപ്രവര്ത്തകന് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമുദായ നേതാവായിരുന്നു നിധീരിക്കല്‍ മാണിക്കത്തനാര്‍.
രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.