ലഹരിവിരുദ്ധ ബോധവത്കരണം
1568385
Wednesday, June 18, 2025 6:58 AM IST
തെങ്ങണ: ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളും വിവേകാനന്ദ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം ജില്ലാ റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സിലിന്റെയും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
അസോസിയേഷന് പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിതാ സതീഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, സിവില്‍ എക്സൈസ് ഡിവിഷന് ഓഫീസര്‍ രാജേഷ്, ജില്ലാ റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി, സ്കൂള്‍ പിആര്‍ഒ സിജോ ഫ്രാന്‍സിസ്, കെ.സി. ജയദ്രഥന് എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് ലഹരിക്കെതിരേ ബോധവത്കരണ ഓട്ടന്തുള്ളല് അവതരിപ്പിച്ചു.