എസ്.പി. പിള്ള സ്മൃതിദിനം
1567247
Saturday, June 14, 2025 7:35 AM IST
ഏറ്റുമാനൂർ: എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.പി. പിള്ളയുടെ 40-ാംസ്മൃതിദിനം ആചരിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എസ്.പി. പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് ഭദ്രദീപം തെളിച്ചു.
എസ്.പി. പിള്ള സ്മാരക നടന പുരസ്കാരം ചലച്ചിത്ര അഭിനേതാവ് കോട്ടയം രമേശിന് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സി.ടി. അരവിന്ദകുമാർ വിദ്യാപുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.
മംഗളം എൻജിനിയറിംഗ് കോളജ് ചെയർമാൻ ബിജു വർഗീസ്, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി എന്നിവർ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബിജു കുമ്പിക്കൻ, ജി. പ്രകാശ്, പി.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.പി പിള്ളയുടെ വസതിയിൽനിന്നാരംഭിച്ച സ്മൃതിയാത്ര നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു.