ഓണത്തിന് പൂക്കളം: ബന്ദിപ്പൂവ് കൃഷിക്ക് തുടക്കമായി
1567246
Saturday, June 14, 2025 7:34 AM IST
ചങ്ങനാശേരി: ഓണത്തിന് പൂക്കളം ഒരുക്കാനായി നഗരസഭാ പരിധിയില്‍ ബന്ദിപ്പൂവ് കൃഷിക്ക് തുടക്കമായി. നഗരസഭ മുപ്പതാം വാര്‍ഡില്‍ അറുപതില്‍ ഗ്രൗണ്ടിലാണ് കൃഷി. ഇതേസ്ഥലത്ത് കഴിഞ്ഞവര്‍ഷവും പൂക്കൃഷി നടപ്പാക്കിയിരുന്നു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് തൈനടീല്‍ നിര്‍വഹിച്ചു. മുന്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബി, കൗണ്‍സിലര്‍മാരായ സന്തോഷ് ആന്റണി, റെജി കേളമ്മാട്ട്,
സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജാത രാജു, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ലീന, കൃഷി ഓഫീസര്‍ പി. ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജഗല്ജിത്, കൃഷി അസിസ്റ്റന്റ് കവിത എന്നിവര്‍ പ്രസംഗിച്ചു.