സിപിഐ ചങ്ങനാശേരി മണ്ഡലം സമ്മേളനം ഇന്നും നാളെയും
1567245
Saturday, June 14, 2025 7:34 AM IST
ചങ്ങനാശേരി: സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ചങ്ങനാശേരി മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ (കാനം രാജേന്ദ്രന് നഗര്‍) നടക്കും. ഇന്നു രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ.ടി. തോമസ് പതാക ഉയര്‍ത്തും.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി എം.ആര്. രഘുദാസ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്, അഡ്വ.കെ. മാധവന് പിള്ള എന്നിവര്‍ പ്രസംഗിക്കും.
നാളെ രാവിലെ 9.30 മുതല്‍ തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്. രാജേന്ദ്രന്, ജില്ലാ സെക്രട്ടറി അഡ്വ.വി.ബി. ബിനു എന്നിവര്‍ പ്രസംഗിക്കും. മണ്ഡലം സെക്രട്ടറി എം.ആര്. രഘുദാസ്, കണ്‍വീനര്‍ അഡ്വ.ജി. രാധാകൃഷ്ണന്, കെ. ലക്ഷ്മണന്, കെ. രഞ്ജിത്, പി.എസ്. രാജേഷ് വിവിധ ലോക്കല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.