ജാതി സെൻസസ് നടപ്പാക്കണം: ഡിഎസ്എം
1567241
Saturday, June 14, 2025 7:34 AM IST
കോട്ടയം: ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യ നീതി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാകണമെങ്കിൽ ജാതിസെൻസസ് നടപ്പിലാക്കി എല്ലാവർക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാരും നയവും വിഭവങ്ങളുടെയും സമ്പത്തിന്റെയും പുനർവിതരണവും ഉണ്ടാകേതുണ്ടെന്ന് ദലിത് സമുദായ മുന്നണി (ഡിഎസ്എം) ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി.
ജാതി സെൻസസ് നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥന തലത്തിൽ ഡിഎസ്എം സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിനും പ്രക്ഷോഭങ്ങളും ജില്ലാ തലത്തിലും ഏറ്റെടുക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന ട്രഷറർ കെ. വത്സകുമാരി, സംസ്ഥാന വൈസ് ചെയർപേഴ്സൺ തങ്കമ്മ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ഡി തോമസ്, പി.പി. ജോയി, സംസ്ഥാന കമ്മറ്റിയംഗം പി.കെ. കുമാരൻ , ജില്ലാ പ്രസിഡന്റ് ഇ.കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.