കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങണം
1567239
Saturday, June 14, 2025 7:34 AM IST
തലയാഴം:തലയാഴത്ത് നിർമാണം പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമായി. എൻആർഎച്ച്എം ഫണ്ടിൽ നിന്ന് 1.26 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ആശുപ്രത്രി കെട്ടിടം നിർമിച്ചത്.കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ട് ഒന്നര മാസമായി.
നിലവിൽ പരിമിതമായ സൗകര്യത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. രാവിലെ ഒൻപതു മുതൽ രണ്ടുവരെ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 200ഓളം രോഗികൾ പ്രതിദിനം ചികിൽസ തേടുന്നുണ്ട്. നിർമാണം പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയാൽ മൂന്നു ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറുവരെ രോഗികൾക്ക് ചികിത്സ ലഭിക്കും.
നിർധന കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാൻ ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.