അതിരമ്പുഴ ടൗൺ കപ്പേളയിൽ തിരുനാൾ
1567235
Saturday, June 14, 2025 7:23 AM IST
അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുർബാന: ഫാ. ബിനു ചിറയിൽ. തുടർന്ന് പ്രദക്ഷിണം.
നാളെ രാവിലെ 8.30ന് തിരുനാൾ കുർബാന, വചന സന്ദേശം: ഫാ. ടോണി മണക്കുന്നേൽ. തുടർന്ന് ലദീഞ്ഞ്, സമാപനാശീർവാദം, കൊടിയിറക്ക്.