അതിരമ്പുഴയിൽ ആറ് മിനിഹൈമാസ്റ്റ് ലൈറ്റുകൾ
1567234
Saturday, June 14, 2025 7:23 AM IST
അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി അതിരമ്പുഴ പഞ്ചായത്തിലെ ആറ് സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോൺ കർമം നടത്തി.
കുട്ടികളുടെ ആശുപത്രി ജംഗ്ഷൻ, ഒറ്റക്കപ്പിലുമാങ്കൽ ജംഗ്ഷൻ, ചൂരക്കളം കുരിശടി ജംഗ്ഷൻ, ഗാന്ധിനഗർ ഹൗസിംഗ് കോളനി, മാന്നാനം ബിഎഡ് കോളജ് ജംഗ്ഷൻ, പനയത്തി കവല എന്നീ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ് ജോസ് അമ്പലക്കളം, മാന്നാനം സിഎംഐ ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി എന്നിവർ നിർവഹിച്ചു.
പഞ്ചായത്ത് മെംബർമാരായ കെ.ടി. ജയിംസ്, ജയിംസ് തോമസ്, ജോസ് അഞ്ജലി, ഐസി സാജൻ, അശ്വതിമോൾ കെ.എ., സാബു മാത്യു, ഷാബു പുല്ലുകാലയിൽ, അജി. കെ. ജോസ്, ബേബിച്ചൻ തടത്തേൽ, കുഞ്ഞ് കളപ്പുര എന്നിവർ പ്രസംഗിച്ചു.