പ്രസാദ് നന്പൂതിരി തിരുനക്കര മേൽശാന്തി
1567231
Saturday, June 14, 2025 7:23 AM IST
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രസാദ് നമ്പൂതിരിയെ നിയമിച്ചു. ചങ്ങനാശേരി കാരയ്ക്കാട്ട് ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകനാണ്. പ്രസീതയാണു ഭാര്യ. പ്രണവ് നമ്പൂതിരി, പ്രണീവ് നമ്പൂതിരി എന്നിവര്‍ മക്കളാണ്.