വികസിത് ഭാരത്-2047 സംവാദം ഇന്ന് മാന്നാനത്ത്
1567229
Saturday, June 14, 2025 7:23 AM IST
മാന്നാനം: സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ന് വികസിത ഭാരത്-2047 സംവാദം നടത്തും. വൈകുന്നേരം നാലിനു മഹാരാഷ്ട്ര ഗവർണർ ഡോ.സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മോഡറേറ്റർ ആയിരിക്കും. കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, സിറ്റിസൺസ് ഫോറം ഓർഗനൈസിംഗ് സെക്രട്ടറിയും ദർശന കൾച്ചറൽ സെന്റർ ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ,
സിറ്റിസൺസ് ഫോറം സെക്രട്ടറി ജനറലും കെഇ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, ചലച്ചിത്രതാരം പ്രേം പ്രകാശ്, പ്രോഗ്രാം കോഓർഡിനേറ്റർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.