കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ നാളെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
1566996
Saturday, June 14, 2025 12:03 AM IST
കളത്തൂർ : സെന്റ് വിൻസെൻറ് ഡി പോൾ സോസൈറ്റി കളത്തൂർ സെന്റ് മേരീസ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ നാളെ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ, കാർഡിയോളജി, നൂറോളജി, പൾമണറി മെഡിസിൽ, ഓങ്കോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കും.
കൂടാതെ ബ്ലഡ്ഷുഗർ, പ്രഷർ, ഇസിജി തുടങ്ങിയവയുടെ സൗജന്യ ടെസ്റ്റുകളും നടത്തും. രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെയാണ് ക്യാന്പ്. രാവിലെ 8.30 മുതൽ "ജീവിതശൈലികളും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളും" എന്ന വിഷയത്തിൽ ന്യൂറോ സർജൻ ഡോ. എം. കെ.സരീഷ് കുമാർ ക്ലാസെടുക്കും.
കളത്തൂർ പള്ളി വികാരി റവ.ഡോ. സൈറസ് വേലംമ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ റവ.ഡോ. ജോസഫ് കണിയോടിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. ജോൺസ് ചുക്കനാനിക്കൽ, ജോഷി കളത്താര തുടങ്ങിയവർ പ്രസംഗിക്കും.