വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു
1566987
Saturday, June 14, 2025 12:03 AM IST
പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് രാമപുരം മാര്‍ ആഗസ്തീനോസ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. മരണമടഞ്ഞവര്‍ക്ക് ഹൃദയപൂര്‍വമായ ട്രൈബ്യുട്ട് എന്ന് ആഹ്വാനം ചെയ്ത് കോളജ് അങ്കണത്തില്‍ "ടി' ആകൃതിയില്‍ അണിനിരന്നാണ് അനുശോചനം അറിയിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും മെഴുകുതിരികള്‍ കത്തിച്ച് ഈ മഹാദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് നിത്യശാന്തി നേര്‍ന്നു.
കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇടമറ്റം: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയും മെംബര്‍മാരും അനുശോചിച്ചു.