വെട്ടിപ്പൊളിച്ച് വെട്ടിപ്പറമ്പ് - പൂഞ്ഞാർ റോഡ്
1566986
Saturday, June 14, 2025 12:03 AM IST
പൂഞ്ഞാർ: ജൽജീവൻ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ച പൂഞ്ഞാർ - വെട്ടിപ്പറമ്പ് പൊതുമാരമത്ത് വകുപ്പ് നന്നാക്കാൻ നടപടികളില്ല. വീതികുറഞ്ഞ റോഡായതിനാൽ റോഡിന്റെ ഏകദേശം മധ്യഭാഗത്തുകൂടെയാണ് പൈപ്പ് ഇടാൻ റോഡ് കുഴിച്ചത്.
റോഡ് വെട്ടിപ്പൊളിച്ചു മൂടിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കുവാൻ നാളിതുവരെയും സാധിച്ചിട്ടില്ല. സ്കൂൾ തുറന്നതോടെ നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ മണ്ണിൽ താഴ്ന്നുപോകുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൂഞ്ഞാർ ടൗൺ വാർഡ് കമ്മിറ്റി വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി.