കൊഴുവനാല്‍ ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ ഡേയും അഡ്വ. ടി.വി. അബ്രാഹം അനുസ്മരണവും
1566985
Saturday, June 14, 2025 12:03 AM IST
കൊഴുവനാല്‍: കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ ഡേ ആഘോഷവും ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ടി.വി. അബ്രാഹത്തിന്റെ അനുസ്മരണവും നടത്തി.
കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്തു. സോണ്‍ ചെയര്മാന് അഡ്വ. ജോസ് ചെരുവില്‍, ബ്ലഡ് ഡൊണേഷന്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ഷിബു തെക്കേമറ്റം, സെക്രട്ടറി ബിജു വാതല്ലൂര്‍, ട്രഷറര്‍ മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയില്‍, ഡോ. ആര്.ടി ഹരിദാസ്, പി.ജി. ജഗന്നിവാസന്‍, എം.എം സ്കറിയാ മോനിപ്പള്ളില്, അഡ്വ. രാജു മണിയങ്ങാട്ട്, പി.എ. അബ്രാഹം പുതിയാത്ത്, സാബു എഴുത്തുപള്ളിക്കല്‍, ടിങ്കിള്‍ രാജ്, ഗോപു ജഗന്നിവാസന്‍, ട്വിങ്കിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.