രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും
1566984
Saturday, June 14, 2025 12:03 AM IST
കൊഴുവനാല്‍: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കൊഴുവനാല്‍ എസ്എംവൈഎമ്മിയും നേതൃത്വത്തില്‍ ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഇന്ന് കൊഴുവനാലില്‍ നടക്കും. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോന പള്ളി സണ്‍ഡേ സ്കൂള്‍ ഹാളിലാണ് ദിനാചരണം. രാവിലെ പത്തിന് ഫൊറോനാ വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
എസ്എംവൈഎം ഫൊറോനാ ഡയറക്ടര്‍ ഫാ. ജെയിംസ് ആണ്ടാശേരി രക്തം ദാനം ചെയ്ത് രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി ജോസഫ്, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ മെര്‍ളി ജെയിംസ്, പി.സി. ജോസഫ്, എസ്എംവൈഎം ആനിമേറ്റര്‍ ആല്ബിന് ജോസഫ്, പ്രസിഡന്റ് ജോമല്‍ ജോജി, ജില്‍സ് ജോബി, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് സിസ്റ്റര്‍ അനിലിറ്റ് എസ്എച്ച് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ലയണ്‍സ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ക്യാമ്പ് നയിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യാന്‍ അവസരമുണ്ട്. താത്പര്യമുള്ളവര്‍ക്ക് 9447043388, 9061240972 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.