സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു
1566981
Saturday, June 14, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ മെരിറ്റ് ഡേ ദിനാഘോഷം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്ബെല്‍ എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന്, പിടിഎ വൈസ് പ്രസിഡന്റ് സോമി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.