സർക്കിൾ സഹകരണ യൂണിയൻ വിജയികളെ അനുമോദിച്ചു
1566980
Saturday, June 14, 2025 12:03 AM IST
ചിറക്കടവ്: സഹകരണ ജനാധിപത്യവേദി ചിറക്കടവ് മണ്ഡലം സമ്മേളനം ചിറക്കടവ് സഹകരണബാങ്ക് കോൺഫറൻസ് ഹാളിൽ ജില്ലാചെയർമാൻ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് അധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി. സതീഷ്ചന്ദ്രൻനായരെയും സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച അഭിലാഷ് ചന്ദ്രൻ, ലാജി തോമസ്, സുനിൽ തേനംമാക്കൽ, ബോബി കെ. മാത്യു, പ്രകാശ് പുളിക്കൻ, എം.ജെ. ആനിയമ്മ, മെജോ സഖറിയാസ് തുടങ്ങിയവരെയും വിവിധ മേഖലകളിൽ പ്രതിഭകളായ ഡോ. സജീവ് പള്ളത്ത്, സേവി റോയ്, ജെ. ശ്രീലക്ഷ്മി, മരിയ ജേക്കബ്, കെ.ബി. അനുജ, എസ്. ആവണി, ജ്യോതിഷ്കുമാർ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു.
യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ചെയർമാൻ തോമസ്കുട്ടി, ഡിസിസി സെക്രട്ടറി പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, എം.എസ്. മോഹൻ, പി.എം. സലിം, സി.ജി. രാജൻ, എം.ജി. ഗോപാലകൃഷ്ണൻനായർ, മനോജ് തോമസ്, പി.എ. സെബാസ്റ്റ്യൻ, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.