കാർ നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നല്‍ തൂണില്‍ ഇടിച്ചുമറിഞ്ഞ് മൂന്നു പേർക്കു പരിക്ക്
1566979
Saturday, June 14, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നല്‍ തൂണില്‍ ഇടിച്ചു മറിഞ്ഞ് മൂന്നു പേർക്കു പരിക്ക്. വാഹനയാത്രികരായ ഏറ്റുമാനൂര്‍ പുന്നത്തറ സ്വദേശികളായ തോപ്പുറത്ത് ജെയ്മോന് ജോസഫ് (48), പാലയ്ക്കാത്തുണ്ടത്തില് അലക്സ് ജോര്‍ജ് (52) എന്നിവര്‍ക്കും സമീപത്ത് നില്‍ക്കുകയായിരുന്ന പിക്കപ് വാന്‍ ഡ്രൈവര്‍ വണ്ടിപ്പെരിയാര്‍ കക്കിക്കവല നിഷ ഹൗസില്‍ കുപ്പുസാമിക്കു (50)മാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 4.30ഓടെ ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. കുമളിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍പ്പെടുന്നത്. ട്രാഫിക് സിഗ്നല്‍ തൂണിന് സമീപം പിക്കപ് വാനിന്റെ പഞ്ചറായ ടയര്‍ മാറുകയായിരുന്ന ഡ്രൈവര്‍ കുപ്പുസാമിയുടെ മുഖത്തു കാറിന്റെ ചില്ലു തെറിച്ചു വീണാണ് പരിക്കേറ്റത്. മൂവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽ സിഗ്നൽ ലൈറ്റ് പോസ്റ്റ് പൂർണമായി തകർന്നു.