ലോക രക്തദാനദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോഗ്രാഫര്‍മാര്‍
1566978
Saturday, June 14, 2025 12:03 AM IST
പൊൻകുന്നം: ഇന്ന് ലോക രക്ത ദാന ദിനം. കാഴ്ചകളുടെ വൈവിധ്യങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പൊന്‍കുന്നം യൂണിറ്റിലെ അംഗങ്ങള്‍. ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തി രക്തം ദാനം ചെയ്തത്.
ഫോട്ടോഗ്രാഫി മേഖലയിലെ തിരക്കുകള്‍ക്കിടയിലും രക്തം ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നല്കിയ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
രക്തം ദാനം നല്‍കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് ഷാജന് ജോസ്, കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്റ് ആദര്‍ശ് കെ.ആര്, മേഖല ട്രഷറര്‍ സുമേഷ് കെ. നായര്‍, യൂണിറ്റ് സെക്രട്ടറി ഗോകുല്‍ ഗോപി, മനു പി. അരുണ്‍ പ്രസാദ്, എബി, അനന്ദന്,നിതിന്‍, ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ കെ.എം. മനു എന്നിവര്‍ പങ്കെടുത്തു.