കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ എ​ടി​എ​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ൺ, ല​താ ഷാ​ജ​ൻ, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, മി​നി സേ​തു​നാ​ഥ്, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റാ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ട​യ​രി​ക്ക​പ്പു​ഴ, ക​റു​ക​ച്ചാ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൂ​ന്ന് വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ നാ​ണ​യം നി​ക്ഷേ​പി​ക്കു​മ്പോ​ൾ ഒ​രു ലി​റ്റ​ർ വെ​ള്ള​വും അ​ഞ്ചു രൂ​പ നാ​ണ​യം നി​ക്ഷേ​പി​ക്കു​മ്പോ​ൾ അ​ഞ്ചു ലി​റ്റ​ർ വെ​ള്ള​വും ല​ഭി​ക്ക​ത്ത​ക്ക​വി​ധ​മാ​ണ് മെ​ഷീ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ൽ പേ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചും വെ​ള്ളം എ​ടു​ക്കാ​വു​ന്ന​താ​ണ്.

ആ​ധു​നി​ക വാ​ട്ട​ർ പ്യൂ​രി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​ന​മാ​യ ആ​ർ​ഒ പ്ല​സ് യു​വി ഫി​ൽ​ട്ട​ർ ഉ​ള്ള​തും ചൂ​ട്, ത​ണു​പ്പ്, നോ​ർ​മ​ൽ എ​ന്നീ വി​ധ​ത്തി​ൽ ജ​ലം ല​ഭി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ള്ള​തു​മാ​ണ്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.