അറുപത് ഗ്രൗണ്ടില്‍ ബന്ദിപ്പൂവ് കൃഷി
1566957
Friday, June 13, 2025 7:30 AM IST
ചങ്ങനാശേരി: നഗരസഭ അറുപത് ഗ്രൗണ്ടില്‍ ബന്ദിപ്പൂവ് കൃഷി ആരംഭിക്കുന്നു. ഓണക്കാലത്ത് വിപണിയില്‍ പൂവ് വില്പന നടത്താന്‍ തക്കവിധമാണ് കൃഷി ഇറക്കുന്നത്. ചങ്ങനാശേരി നഗരസഭ, ചങ്ങനാശേരി കൃഷിഭവന്, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതികള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ തൈനടീല്‍ ഉദ്ഘാടനം ഇന്ന് 2.30ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് നിര്‍വഹിക്കും. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിക്കും.