തുണ്ടത്തിൽ റോഡിൽ വെള്ളക്കെട്ട്
1566955
Friday, June 13, 2025 7:30 AM IST
വൈക്കം: നഗരസഭ 19ാം വാർഡിലെ വൈക്കം-തുണ്ടത്തിൽ റോഡിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ദുരിതമാകുന്നു. വൈക്കം, കാളിയമ്മനട ക്ഷേത്രങ്ങളിലേക്ക് ദർശനത്തിനെത്തുന്ന ഭക്തരും പ്രദേശവാസികളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇതുവഴി പോകുന്നത്.
പെയ്ത്തു വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന് ഇരുവശത്തും ഓട നിർമിച്ച് വെള്ളകെട്ടിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.