തെങ്ങുവീണ് തൊഴുത്ത് തകർന്നു
1566954
Friday, June 13, 2025 7:30 AM IST
ടിവിപുരം: കാറ്റിൽ തെങ്ങ് കടപുഴകി വീട്ടുവളപ്പിൽ വീണു. വീടിന്റെ എതിർദിശയിലേക്ക് വീണതിനാൽ അപകടം ഒഴിവായി. ടിവിപുരം പാപ്പാഴത്ത് പ്രസന്നന്റെ വീട്ടുവളപ്പിൽനിന്ന കൂറ്റൻ തെങ്ങാണ് ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്.
വീടിനു മുകളിലേക്കു പതിക്കാതെ സമീപമുള്ള പശുത്തൊഴുത്തിന് മുകളിലേക്ക് തെങ്ങ് പതിക്കുകയായിരുന്നു. തെങ്ങ് വീണതിനെത്തുടർന്ന് ഓടുമേഞ്ഞ തൊഴുത്തിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു.