ഇരുചക്ര വാഹനം ഇടച്ചുകയറി ക്ഷേത്ര ഗോപുരവാതിൽ തകർന്നു
1566953
Friday, June 13, 2025 7:30 AM IST
വൈക്കം: ഇരുചക്ര വാഹനം ഇടച്ചുകയറി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിലെ പ്രധാന ഗോപുരവാതിൽ തകർന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ അടച്ചിട്ടിരുന്ന ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന ഡൽഹി രജിസ്ട്രേഷനിലുള്ള സ്കൂട്ടർ ഗോപുരവാതിലിന്റെ ഒരു പാളി തകർത്ത് ക്ഷേത്ര മുറ്റത്തേക്കു കയറിയാണ് നിന്നത്.
സാരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻവശം തകർന്നു. സംഭവസമയത്ത് ഈ ഭാഗത്ത് ഭക്തർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്കും പ്രാതലിനും ശേഷം രണ്ടോടെ അടയ്ക്കുന്ന ഗോപുരം വൈകുന്നേരം നാലിനു ശേഷമാണ് വീണ്ടും തുറക്കുന്നത്. വൈക്കം പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.