ബൈക്ക് മോഷണം: യുവാക്കൾ പിടിയിൽ
1566948
Friday, June 13, 2025 7:20 AM IST
ഗാന്ധിനഗർ: വീടിന്റെ കാർപോർച്ചിൽ പാർക്കു ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വില്ലൂന്നി ഉടുമ്പനാട്ടു ഗോഡ്വിൻ (18) കുരിയാറ്റുകുന്നേൽ അലൻ (21 ), കല്ലുപുരയ്ക്കൽ എബിൻ (24 ) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്തിന് ആർപ്പൂക്കര വാര്യമുട്ടം സ്വദേശി അശ്വിന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന മോട്ടോർസൈക്കിൾ ആണ് മോഷണം പോയത്. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.