ബൈക്ക് യാത്രക്കാരനെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ
1566947
Friday, June 13, 2025 7:20 AM IST
ഏറ്റുമാനൂർ: ബൈക്ക് യാത്രക്കാരനെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ രാഹുൽ രാജിനെ(25)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. പ്രതിസഞ്ചരിച്ച സ്കൂട്ടറിന് കടന്നുപോകാൻ സാധിക്കാത്ത വിധം ബൈക്ക് നിർത്തിയെന്ന് ആരോപിച്ച് ഇയാൾ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
എസ്ഐ അഖിൽദേവ്, എഎസ്ഐ ചന്ദ്രഭാനു, ഡ്രൈവർ എഎസ്ഐ നജിമോൻ, സിപിഒമാരായ അനിൽകുമാർ, അനീഷ് വി.കെ, സനൂപ്, സാബു എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറു കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.