സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ബിഎഡ് കോളജിന് മികച്ച നേട്ടം
1566946
Friday, June 13, 2025 7:20 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കോളജ് ഓഫ് എഡ്യൂക്കേഷനില്‍ എംജി യൂണിവേഴ്സിറ്റി ബിഎഡ് പരീക്ഷയില്‍ 100 ശതമാനം വിജയവും 67 പേര്‍ക്ക് എ പ്ലസ് ഗ്രേഡും 22 പേര്‍ക്ക് എ ഗ്രേഡും 15 പേര്‍ക്ക് റാങ്കും ലഭിച്ചു.
വി. ശ്രീലക്ഷ്മി, എലിസബത്ത് അഗസ്റ്റിന്, സേവി റോയി എന്നിവര്‍ ഒന്നാം റാങ്കും, ആതിര കൃഷ്ണന്, ഗായത്രി എസ്. പണിക്കര്‍, ജിസ് ജെ. ഒളയം, നൗഫിയ കബീര്‍, ജി.എസ്. പ്രിയംവദ എന്നിവര്‍ മൂന്നാം റാങ്കും സ്നേഹ തോമസ് അഞ്ചാം റാങ്കും,
റിയ അഗസ്റ്റിന് ആറാം റാങ്കും ടിസാമോള് ഏബ്രഹാം ഏഴാം റാങ്കും ലിന്‍ഡ സെബാസ്റ്റ്യന്‍, റ്റിനിമോള്, ക്രിസ്മോള് ടോം എന്നിവര്‍ എട്ടാം റാങ്കും സിമി സിബിച്ചന് പത്താം റാങ്കും കരസ്ഥമാക്കി.