വിശ്രമകേന്ദ്രം തുറന്നു
1566944
Friday, June 13, 2025 7:20 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം നിർവഹിച്ചത്.
മെഡിക്കൽ കോളജിലെ 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രം നിർമിച്ചത്. കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികൾ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കിടക്കാനായി രണ്ടുതട്ടുകളായുള്ള കിടക്കകൾ തുടങ്ങിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ പദ്ധതി പൂർത്തീകരിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അധ്യക്ഷത വഹിച്ചു.
സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ്, ഡോ.എ. ജബ്ബാർ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ടോം, ഡോ. സാം ക്രിസ്റ്റി മാമ്മൻ, ഡോ. സൂസൻ ഉതുപ്പ് എന്നിവർ പ്രസംഗിച്ചു.