ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ സേവനങ്ങൾ സഭൈക്യരംഗത്ത് മാതൃക: മാർത്തോമ്മ മെത്രാപ്പോലീത്ത
1566768
Friday, June 13, 2025 12:19 AM IST
തിരുവല്ല: സഭൈക്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വമാണ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നടത്തിയതെന്ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്. മാവേലിക്കര ഭദ്രാസന അധ്യക്ഷ ശുശ്രൂഷയിൽനിന്ന് വിരമിക്കുന്ന നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന് മാർത്തോമ്മാ സഭ ആസ്ഥാനത്ത് ആദരം അർപ്പിക്കുന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, സിഎസ്ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, നിലയ്ക്കൽ എക്യുമെനിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു മാത്യു ഒഐസി, ഷെവ. വി.സി. സെബാസ്റ്റ്യൻ, സുരേഷ് കോശി, ജോർജ് മാമ്മൻ കൊണ്ടൂർ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ബോബി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ മംഗളപത്രം സമർപ്പിച്ചു.