ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1566765
Friday, June 13, 2025 12:19 AM IST
പെരുവന്താനം: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കറുകച്ചാൽ സ്വദേശി മുട്ടാട്ട് എം.എസ്. സനുഷ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടുകൂടിയായിരുന്നു അപകടം. ആറ് സുഹൃത്തുക്കളോടൊപ്പം മൂന്ന് ബൈക്കുകളിലായി കുട്ടിക്കാനം ഭാഗത്തേക്ക് പോകും വഴിയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
ബസിനടിയിൽപ്പെട്ട സനുഷിനെ ഉടൻതന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.