കുവൈറ്റ് ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒരു വയസ്
1566763
Friday, June 13, 2025 12:19 AM IST
കോട്ടയം: കുവൈത്തിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധ ദുരന്ത ഓര്‍മകള്‍ക്ക് ഒരു വയസ്. ജില്ലയിലെ മൂന്നു യുവാക്കള്‍ക്കാണ് കുവൈറ്റില്‍ ജീവന് നഷ്ടമായത്.
ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന് പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതരായ ബാബു വര്‍ഗീസിന്റെയും കുഞ്ഞേലിയാമ്മയുടെയും മകന് ഷിബു വര്‍ഗീസ് (38), പാമ്പാടി ഇരുമാരിയേല്‍ സ്റ്റെഫിന് ഏബ്രഹാം സാബു (27) എന്നിവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായിരുന്ന ശ്രീഹരി കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കുവൈത്തിലെ എന്‍ബിടിസി സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്സ്മാന് ജോലി തേടി നാട്ടില്‍നിന്നു തിരിച്ചത്.
കുവൈറ്റിലെ തീപിടിത്തത്തില്‍ 24 മലയാളികള്‍ക്കാണ് ജീവന് നഷ്ടമായത്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഏറെപ്പേരും മരിച്ചത്.