ലയണ്‍സ് ക്ലബ് സോഷ്യല്‍
1566723
Thursday, June 12, 2025 11:19 PM IST
പാലാ: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ബി, റീജിയന് 14, സോണ്‍ മൂന്ന് സോഷ്യല്‍ ദുബായില്‍ നടത്തി. സോണ്‍ മൂന്ന് ചെയര്‍പേഴ്സണ്‍ ടിജു ചെറിയാന് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ.സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. തോമസ്കുട്ടി ആനിത്തോട്ടം, തോമസ് കൊയാട്ട്, ചാള്‍സ് ജോണ്‍, വര്‍ഗീസ് കെ മാത്യു, ഷിബി എം. തമ്പി, അനീഷ് കോശി, ബിജു ഏബ്രഹാം, ബിന്ദു സുബ്രമണി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സോണ്‍ 3 യിലെ വിവിധ ക്ലബുകള്‍ നടത്തിയ 4.5 കോടി രൂപയുടെ സര്‍വ്വീസ് പ്രോജക്ട് അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ പഠനത്തിനും ഡയാലിസിസ് സെന്ററിനും കാന്‍സര്‍ രോഗികള്‍ക്കു ഭവന നിര്‍മാണത്തിനുമായാണ് പ്രോജക്ട് അവതരിപ്പിച്ചത്.