രാമപുരം കോളജില്‍നിന്നു ബിബിഎ ഡിഗ്രി കരസ്ഥമാക്കി ഇതര സംസ്ഥാന തൊഴിലാളികളുടെ മകന്
1566721
Thursday, June 12, 2025 11:19 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ നിന്ന് എംജി യൂണിവേഴ്സിറ്റി ബിരുദം കരസ്ഥമാക്കി ഇതരസംസ്ഥാന തൊഴിലാളികളുടെ മകന് നിധീഷ്. ബിബിഎ ഡിഗ്രി നേടി പുറത്തിറങ്ങുന്ന മധ്യപ്രദേശ് സ്വദേശി നിധീഷ് ഉയ്കെയെ കോളജ് അധികൃതര്‍ അഭിനന്ദിച്ചു.
കൂത്താട്ടുകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ ചോട്ടിലാല്- കാപ്സ്യ ദമ്പതികളുടെ മകനാണ് നിധീഷ്.
മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, അഡ്മിനിസ്ട്രേറ്റര്മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, പഞ്ചായത്ത് മെംബര്‍ മനോജ് സി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.