ചെത്തിപ്പുഴ ആശുപത്രി കാന്റീൻ ഇനി ഈറ്റ് റൈറ്റ് കാമ്പസ്
1566708
Thursday, June 12, 2025 7:35 AM IST
ചങ്ങനാശേരി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ ഈറ്റ് റൈറ്റ് കാമ്പസായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ കാന്റീന് തെരഞ്ഞെടുക്കപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍ സ്നേഹ ആര്. നായര്‍ സര്‍ട്ടിഫിക്കറ്റ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്തിന് കൈമാറി.
ഭക്ഷ്യ സുരക്ഷ, ശുചിത്വം, ആരോഗ്യകരമായ ഭക്ഷണം എന്നീ മാനദണ്ഡങ്ങളെ ആസ്പദമാക്കി നല്കുന്ന ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മധ്യകേരളത്തിലെ അപൂര്‍വം ഹോസ്പിറ്റലില്‍ ഒന്നാണ് സെന്റ് തോമസ് ആശുപത്രി.