ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഓട നവീകരണം
1566706
Thursday, June 12, 2025 7:35 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിനുമുമ്പില്‍ ഹെഡ്പോസ്റ്റ് ഓഫീസിന്റെ വശത്തുള്ള ഓടനിര്മാണത്തിന്റെ ഭാഗമായി ശുചീകരണം തുടങ്ങി. കഴിഞ്ഞ എട്ടുവര്ഷത്തിനുമുമ്പ് കെഎസ്ടിപി എംസി റോഡ് നവീകരണം നടത്തിയപ്പോള്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഇവിടുത്തെ ഓടനിര്‍മാണം തടസപ്പെട്ടുകിടക്കുകയായിരുന്നു. ഇത് വാഹനബാഹുല്യമേറിയ ഈ ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെ അപകടഭീഷണി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡ് നാഷണല്‍ ഹൈവേ വിഭാഗത്തിനു കൈമാറിയിരുന്നു. മാധ്യമങ്ങളും ജനപ്രതിനിധികളും ശബ്ദമുയര്ത്തിയതിനെത്തുടര്ന്നാണ് ഓട നവീകരണം നടപ്പാക്കുന്നത്. എൻഎച്ച് 183 വിഭാഗമാണ് നിർമാണ പ്രവൃത്തികൾ ചെയ്യുന്നത്.