കാപ്പ ചുമത്തി
1566704
Thursday, June 12, 2025 7:35 AM IST
വൈക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍നിന്നു നാടുകടത്തി. വൈക്കം ഇടയാഴം സ്വദേശി അഖില്‍ നിവാസില്‍ അഖില്‍ പ്രസാദിനെ (30)യാണ് നാടുകടത്തിയത്. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
അടിയന്തര സാഹചര്യങ്ങളില്‍ ഇയാള്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അനുവാദത്തോടെ ജില്ലയില്‍ പ്രവേശിക്കാം. കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം ഉള്‍പ്പെടെ ഒന്‍പതു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാലയളവില്‍ താമസിക്കുന്ന സ്ഥലത്തെ മേല്‍വിലാസവും താമസിക്കുന്നത് ഏതു പോലീസ് സ്റ്റേഷന് പരിധിയിലാണെന്ന വിവരവും മൊബൈല്‍ ഫോണ്‍ നമ്പരും എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലും ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലും രേഖാമൂലം അറിയിക്കണം.