പിഎല്‍സി ഫാക്ടറി കെആര്‍എല്‍ ഏറ്റെടുക്കണം: സമരസമതി
1566703
Thursday, June 12, 2025 7:35 AM IST
കടുത്തുരുത്തി: മുന്‍ ഭരണസമതിയുടെ അഴിമതിമൂലം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പാലകരയിലുള്ള പിഎല്‍സി ഫാക്ടറിയും അതിനോടു ചേര്‍ന്നുള്ള പത്ത് ഏക്കര്‍ സ്ഥലവും വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള റബര്‍ ലിമിറ്റഡ് (കെആര്‍എല്‍) ഏറ്റെടുത്ത് മിനി റബര്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് പിഎല്‍സി സമരസമതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്മാന് സന്തോഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. അനില്‍ കാട്ടാത്തുവാലയില്‍, ജെയിംസ് നീരാളകോട്ടില്, ശശി പൂര്‍ണിമ, പി.സി. സിറിയക്, ജോജോ വഞ്ചിപ്പുര, തോമസ് കൊച്ചുപുര തുടങ്ങിയവര്‍ പ്രസംഗിച്ചു.