ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി സച്ച്
1566701
Thursday, June 12, 2025 7:21 AM IST
വൈക്കം: ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് എസ്ബിഐ ഫൗണ്ടേഷന് എംഡി സഞ്ജയ് പ്രകാശ്. എസ്ബിഐ ഫൗണ്ടേഷന്റെ സഹായത്തോടെ സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ തലയാഴത്ത് ആരംഭിച്ച സാന്‍സ്വിത സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടിസം, സെറിബ്രല്‍ പാഴ് സി, ഡൗണ്‍ സിന്‍ഡ്രോം, മെന്റല്‍ റിറ്റാഡേഷന്‍, പാര്‍ക്കിന്‍സോണിസം, അല്‍സ്ഹൈമേഴ്സ് തുടങ്ങി ന്യൂറോ ഡിസോര്‍ഡര്‍ ആന്‍ഡ് ഡിസീസ് ബാധിച്ചവര്‍ക്കുള്ള ചികിത്സയാണ് സെന്ററില്‍ ലഭ്യമാക്കുന്നത്. സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സിഇഒ കെ.പി. രാജേന്ദ്രന്, സച്ച് ഡയറക്റ്റര്‍ ജ്യോതിസ്, സ്റ്റേറ്റ് ഹെഡ് സി. പ്രദീപ്., എസ്ബിഐ ഫൗണ്ടേഷന് അസിസ്റ്റന്റ് മാനേജര്‍ അമാനുള്ള ഹാഷ്മി എന്നിവര്‍ പങ്കെടുത്തു.