വെട്ടുകല്ല് ഖനനം: ലോറിയും ലോഡും പിടിച്ചെടുത്തു
1566700
Thursday, June 12, 2025 7:21 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ചു സ്വകാര്യവ്യക്തി വെട്ടുകല്ല് ഖനനം ചെയ്ത സംഭവത്തില്‍ റവന്യുവകുപ്പും പോലീസും ചേര്‍ന്ന് ലോറിയും കല്ലുകളും പിടിച്ചെടുത്തു. പരാതിയെത്തുടര്‍ന്നാണ് കോതനല്ലൂര്‍ വില്ലേജ് ഓഫീസറും കടുത്തുരുത്തി പോലീസും ചേര്‍ന്ന് ലോറി പിടിച്ചെടുത്തത്.
ഏപ്രില്‍ 25ന് വെട്ടുകല്ല് ഖനനം നടത്തുന്നതിനെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതു ലംഘിച്ചു വീണ്ടും ഖനനം ആരംഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വെട്ടുകല്ല് ഖനനത്തിന് അനുമതിയില്ലെന്ന് റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.