എസ്.പി. പിള്ള അനുസ്മരണം
1566698
Thursday, June 12, 2025 7:21 AM IST
ഏറ്റുമാനൂർ: എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ എസ്.പി. പിള്ള അനുസ്മരണ സമ്മേളനവും വിദ്യാ, നടന പുരസ്കാര സമർപ്പണവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നന്ദാവനം ഓഡിറ്റോറിയത്തിലെ ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ മന്ത്രി വി.എൻ. വാസവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ കോട്ടയം രമേശിന് നടന പുരസ്കാരം മന്ത്രി സമ്മാനിക്കും.
ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിക്കും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ വിദ്യാപുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യും. മംഗളം എൻജിനിയറിംഗ് കോളജ് ചെയർമാൻ ബിജു വർഗീസ്, ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
ഫ്രാൻസിസ് ജോർജ് എംപി, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ എന്നിവർ പ്രഭാഷണം നടത്തും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, സംഘാടക സമിതി ചെയർമാൻ എൻ.പി. സുകുമാരൻ, ട്രസ്റ്റ് സെക്രട്ടറി ജി. ജഗദീഷ് തുടങ്ങിയവർ പ്രസംഗിക്കും.