കൈപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു
1566697
Thursday, June 12, 2025 7:21 AM IST
കൈപ്പുഴ: കൈപ്പുഴ കുരിശുപള്ളി പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം എട്ടോടെയാണ് സംഭവമുണ്ടായത്. ശാസ്താങ്കൽ ഭാഗത്തുനിന്നു വന്ന മൂഴിക്കുളങ്ങര സ്വദേശിയായ യുവാവ് ഓടിച്ച ബൈക്കും പള്ളിത്താഴെ ഭാഗത്തുനിന്നു വന്ന കൈപ്പുഴ സ്വദേശിയായ യുവാവ് ഓടിച്ച ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല .
ബൈക്കുകൾക്ക് കേടുപാടു സംഭവിച്ചു. അതേസമയം ട്യൂഷൻ കഴിഞ്ഞ് ഇതുവഴി പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്ക് ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അടുത്തിടെ ഇവിടെ കാർ നിയന്ത്രണംവീട്ട് മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞിരുന്നു.