മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
1566695
Thursday, June 12, 2025 7:21 AM IST
അയർക്കുന്നം: ആറുമാനൂർ മംഗളവർത്ത പള്ളിക്കു സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോയ കാർ ആദ്യം ബൈക്കിലും തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നു വന്ന കാറിലും ഇടിക്കുകയായിരുന്നു.