എംസി റോഡിലെ കുഴികൾ അടച്ചുതുടങ്ങി
1566694
Thursday, June 12, 2025 7:21 AM IST
കോട്ടയം: കോട്ടയം മുതൽ ഏറ്റുമാനൂർ വരെയുള്ള എംസി റോഡിലെ കുഴികൾ അടച്ചുതുടങ്ങി. ഇവിടുത്തെ കുഴികൾ യാത്ര ദുഃസഹമാക്കുന്നതായി കഴിഞ്ഞദിവസം ദീപിക ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തെ കുഴികൾ മൂടിയിട്ടില്ല. ഈ ഭാഗത്ത് റോഡിൽ വെള്ളക്കെട്ടും മറ്റു കാരണങ്ങൾ കൊണ്ടുമാണ് കുഴികൾ അടയ്ക്കാൻ വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.