കൂത്താട്ടുകുളം ഫൊറോനയായി ഉയർത്തിയത് ദേശത്തിന്റെ മായാത്ത മുദ്ര: മാർ കല്ലറങ്ങാട്ട്
1566505
Wednesday, June 11, 2025 11:27 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇടവകയെ ഫൊറോനയായി ഉയർത്തിയത് ദേശത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും മായാത്ത മുദ്രയായി മാറിയെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കുത്താട്ടുകുളം തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിന്റെ ഫൊറോന പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
രൂപതകളും വലിയ പള്ളികളും സ്ഥാപിക്കപ്പെട്ടത് വലിയ നഗരങ്ങളോട് ബന്ധപ്പെട്ടാണ്. ഈ പ്രദേശവും അതുപോലെയായി മാറി. നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ പാരന്പര്യം കുത്താട്ടുകുളം പ്രദേശത്തിനുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കു ശേഷമാണ് പ്രഖ്യാപനം നടന്നത്. ചടങ്ങിൽ നിലവിലെ വികാരി ഫാ. ജയിംസ് കുടിലിനെ ഫൊറോന വികാരിയായി നിയമിച്ചു.
പ്രോട്ടോസിലൂസ് ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോണ്‍. ജോസഫ് മലേപ്പറന്പിൽ, മോണ്‍. ജോസഫ് കണിയോടിക്കൽ, ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഫൊറോന പ്രഖ്യാപന ചടങ്ങിനു ശേഷം നടന്ന അനുമോദന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു.
ഫാ. സിറിയക് വടക്കേൽ, ഫാ. ജോർജ് വേളുപ്പറന്പിൽ, ഫാ. സിറിയക് തടത്തിൽ, ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം, ഫാ. ബിജോയി മാത്യു സ്കറിയ, ഫാ. ജോമോൻ പുളിക്കൽ, വികാരി ഫാ. ജയിംസ് കുടിലിൽ, സിസ്റ്റർ മരീന, സിസ്റ്റർ ജിയോ കാർമൽ, നഗരസഭാധ്യക്ഷ വിജയ ശിവൻ, ആർ. ശ്യാംദാസ്, സി.പി. സത്യൻ എന്നിവർ പ്രസംഗിച്ചു.
ഫാ. ജോസഫ് മരോട്ടിക്കൽ, ഫാ. ജോയൽ ഇഞ്ചിക്കുഴിയിൽ, ബാബു മാനംമുട്ടിൽ, സണ്ണി ജേക്കബ് കടവുങ്കൽ, എബിൻ ഏബ്രഹാം മരുതുവെട്ടിയാനിക്കൽ, ജോസ് വർഗീസ് വെള്ളരിങ്ങൽ, പബ്ലിസിറ്റി കണ്‍വീനർ ജോസ് ആലപ്പാടൻ, ജനറൽ കണ്‍വീനർ ബേബി ആലുങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കാക്കുർ, കുത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി, വടകര തുടങ്ങിയ ഇടവകകൾ ഇനി കുത്താട്ടുകുളം ഫൊറോനയ്ക്കു കീഴിൽ വരും.