വികസനങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെ പങ്ക് വലുത്: ജോസ് കെ. മാണി
1566504
Wednesday, June 11, 2025 11:27 PM IST
കരൂര്‍: നാടിന്റെ വികസന കാര്യങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും അംഗങ്ങളുടെയും പങ്ക് വലുതാണെന്നും നാടിന്റെ സ്പന്ദനം അറിയുന്നവരാണ് പഞ്ചായത്ത് അംഗങ്ങളെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ മാണി എംപി. കരൂര്‍ പഞ്ചായത്തിലെ അന്തീനാട്, പയപ്പാര്‍, പേണ്ടാനംവയല്‍, കുന്നത്ത്ഓലിക്കല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കുന്നത്ത്ഓലിക്കലില് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് അംഗം ലിസമ്മ ബോസ്, ഫിലിപ്പ് കുഴികുളം, കുഞ്ഞുമാന് മാടപ്പാട്ട്, ഡോമിനിക് എലിപ്പുലിക്കാട്ട്, കുര്യാച്ചന് പ്ലാത്തോട്ടം, ജോര്‍ജ് വേരനാല്‍, സിബി ഓടയ്ക്കല്‍, രാമകൃഷ്ണന് നായര്‍ മാന്തോട്ടം, ഷാജി കൊല്ലിത്തടം, ലിന്റന് ജോസഫ്, ഫ്രാന്‍സിസ് മൈലാടൂര്‍,ബാബു മൈക്കിള്‍ കാവുകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.