അകലകുന്നത്ത് മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിതമായി
1566503
Wednesday, June 11, 2025 11:27 PM IST
കാഞ്ഞിരമറ്റം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അകലകുന്നം പഞ്ചായത്തിലെ ചെങ്ങളം, തെക്കുംതല, മറ്റപ്പള്ളി, കാക്കുഴി വാര്‍ഡുകളിലായി അനുവദിച്ച ഏഴു മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം വിവിധ കേന്ദ്രങ്ങളില്‍ നടത്തി.
ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ എന്നിവര്‍ വിവിധ ജംഗ്ഷനുകളിലെ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നടത്തി.
പഞ്ചായത്ത് മെംബര്‍മാരായ രാജശേഖരന്‍നായര്‍, ജേക്കബ് താന്നിക്കല്‍, റ്റെസി രാജു, കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്. ജിജോയി, കാഞ്ഞിരമറ്റം സഹകരണബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
അകലകുന്നം പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലായി 20 മിനിമാസ്റ്റ് ലൈറ്റുകളാണ് പൊതുമേഖലാ സ്ഥാപനമായ കെല് മുഖേനെ സ്ഥാപിച്ചത്. ലൈറ്റ് സ്ഥാപിക്കുന്ന മുഴുവന്‍ ചെലവും ജില്ലാ പഞ്ചായത്താണ് വഹിച്ചത്. മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് കെല് തന്നെ നടത്തും. വൈദ്യുതി ചാര്‍ജും മൂന്നു വര്‍ഷത്തിനുശേഷമുള്ള മെയിന്റനന്‍സും പഞ്ചായത്ത് മുഖേന നടത്തുന്നതാണ്.