തിടനാട് - ചിറ്റാറ്റിൻകര - മൂന്നാം തോട് റോഡ് തകർന്നു
1566502
Wednesday, June 11, 2025 11:27 PM IST
തിടനാട്: തിടനാട് പഞ്ചായത്തിലെ ചിറ്റാറ്റിന്‍കര - മൂന്നാംതോട് - എസ്എന്‍ഡിപി ശാഖ - നസ്രത്ത് മഠം റോഡ് തകര്‍ന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എല്ലാ വര്‍ഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുമെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നിരവധി ആളുകള്‍ ഈരാറ്റുപേട്ട, ഭരണങ്ങാനം, തിടനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും സ്കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി പോകുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷാ പോലും ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ ചാടി അപകടത്തിനിടയാകുന്നു.
ജനപ്രതിനിധികൾ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി മൂന്നാം തോട് മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.