ലഹരിക്കെതിരേ യുവരക്ഷാ സദസ്
1532995
Saturday, March 15, 2025 12:02 AM IST
പാലാ: ലഹരിക്കെതിരേ യൂത്ത് ഫ്രണ്ട്-എം, കെഎസ്സി-എം സംയുക്തമായി കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി ഐയുസി ഡിഎസ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ ലഹരിവിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനികളുടെ ബോധവത്കരണ ഫ്ളാഷ് മോബും അവതരിപ്പിച്ചു. സിനിമാ സംവിധായകന് ടോം ഇമ്മട്ടി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോയുടെയും കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേലിന്റെയും നേതൃത്വത്തില്‍ നടന്ന യുവരക്ഷാ സദസില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് ലഹരിവിരുദ്ധ സന്ദേശം നല്കി. ടോബിന് കെ. അലക്സ്, സിറിയക് ചാഴികാടന്, തോമസ് പീറ്റര്‍, ജോസ് പാറേക്കാട്ടില്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ബേബി ഉഴുത്തുവാല്‍, തോമസുകുട്ടി വരിക്കയില്‍, പെണ്ണമ്മ ജോസഫ്, ജോസുകുട്ടി പൂവേലിൽ, ബൈജു കൊല്ലംപറമ്പില്‍, സുനില്‍ പയ്യപ്പള്ളില്‍, ബിജു പാലൂപ്പടവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ സന്ദേശവുമായി
അംബിക വിദ്യാഭവന്
കൊല്ലപ്പള്ളി: ലഹരിവിമുക്ത സമൂഹം സുന്ദരമായ ഭാവി എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരേ അംബിക വിദ്യാഭവന് സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കൊല്ലപ്പള്ളി ടൗണില്‍ ലഹരിവിരുദ്ധ റാലിയും ബോധവത്കരണവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രതീഷ് കിഴക്കേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി അരിക്കല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബിജു തോപ്പില്‍, കടനാട് യൂണിറ്റ് പ്രസിഡന്റ് സിബി അഴകൻപറമ്പില്‍, ബിനു വള്ളോംപുരയിടം, സി.എസ്. പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.
കാമ്പയിന്റെ ഭാഗമായുള്ള ലഹരി ബോധവത്കരണ നോട്ടീസ് വ്യാപാരി വ്യവസായിക്കു വേണ്ടി വൈസ് പ്രസിഡന്റ് ഷാജി അരീക്കല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്കും കടകളിലും പൊതുജനങ്ങള്‍ക്കും സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നോട്ടീസുകള്‍ വിതരണം ചെയ്തു.