ഓടയില്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിച്ച് കെഎസ്ഇബി
1478017
Sunday, November 10, 2024 7:20 AM IST
പെരുവ: മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനായി നിര്‍മിച്ച ഓടയില്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിച്ച് കെഎസ്ഇബി. പെരുവ-പിറവം റോഡില്‍ വടുകുന്നപ്പുഴ ഗുരുദേവ ക്ഷേത്രത്തിനു സമീപമാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി ഓടയില്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ഇബി പെരുവ സബ് ഡിവിഷന്റെ കീഴില്‍ വരുന്ന സ്ഥലമാണിത്.
മഴക്കാലമായാല്‍ പൂവക്കാട് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം പ്രധാന റോഡിലെത്തി ഈ ഓടയിലൂടെയാണ് താഴെ ഭാഗത്തേക്ക് പോകുന്നത്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഇതുവഴിയുള്ള റോഡ് ഉയര്‍ത്തി നിര്‍മിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചത്.
വലിയ ഇരുമ്പ് കേഡര്‍ പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ഓട അടഞ്ഞതോടെ വെള്ളം റോഡില്‍ കെട്ടിനിന്ന് സമീപ വീടുകളിലേക്ക് ഒഴുകിയെത്താനിടയാക്കുമെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
വൈദ്യുതിത്തൂണുകള്‍ സ്ഥാപിച്ചപ്പോള്‍ ഇകാര്യങ്ങളൊന്നും ആരും പറഞ്ഞില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍ വെള്ളം ഒഴുകിപ്പോകാന്‍ നിര്‍മിച്ച ഓടയില്‍ പോസ്റ്റ് സ്ഥാപിക്കുന്ന പരിപാടി എന്നാണ് തുടങ്ങിയതെന്നാണ് നാട്ടുകാരുടെ ചോദ്യം.